സമദാനിയെ കുത്തിയ ആള്‍ പോലീസ് കസ്റ്റഡിയില്‍

hqdefaultമലപ്പുറം : സമദാനിയെ കുത്തിയ ആള്‍ പോലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെ കോട്ടക്കല്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ അബ്ദുള്‍ സമദ് സമദാനിയെ കുത്തി പരിക്കേല്‍പ്പിച്ച കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശി പുളിക്കല്‍ കുഞ്ഞാവ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നേരത്തെ കുറ്റിപ്പുറം പള്ളിതര്‍ക്കത്തിന്റെ പേരിലുണ്ടായ കത്തികുത്തി കേസില്‍ പ്രതിയാണ്.

സമദാനിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ വീട്ടിലെ ജോലിക്കാരും മദ്ധ്യസ്ഥ ചര്‍ച്ചക്കെത്തിയവരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് പോലീസിന് കൈമാറി.

കുത്തേറ്റ സമദാനി കോട്ടക്കല്‍ മിംമ്‌സ് ആശുപത്രിയിലെ ഐസിയൂവിലാണ്. പരിക്ക് സാരമുള്ളതല്ല എന്നതാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഒരു ശസ്ത്രക്രിയ വേണ്ടി വരുമെന്നും വിവരമുണ്ട്.

 

സമദാനി എംഎല്‍എയ്ക്ക് കുത്തേറ്റു.