Section

malabari-logo-mobile

ആരുഷി വധം: തല്‍വാര്‍ ദമ്പതിമാര്‍ക്ക് ജീവപര്യന്തം.

HIGHLIGHTS : ദില്ലി: കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് കൊലപാത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനും നിപൂര്‍ തല്‍വാറിനുമ...

Aarushi-murder-caseദില്ലി: കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് കൊലപാത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനും നിപൂര്‍ തല്‍വാറിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഗാസിയാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

അച്ഛനും അമ്മയും ചേര്‍ന്ന് മകളെ കൊലപ്പെട്ടുത്തിയെന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കേസാണെന്നും കോടതി പരാമര്‍ശിച്ചും. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് അഞ്ച് വര്‍ഷം കൂടുതല്‍ തടവും പ്രതികള്‍ അനുഭിവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ആരുഷിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട.്

sameeksha-malabarinews

2008 മെയ് 15 നും 16 നുമാണ് ഡല്‍ഹിയിലെ നോയിഡയിലെ ഡോക്ടര്‍ ദമ്പതിമാരായ രാജേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും ഏക മകള്‍ ആരുഷിയുടെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

ഏറെ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ഈ കേസ് ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. 15 മാസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക ജഡ്ജി എസ് ലാല്‍ രാജേഷ് ഡോക്ടര്‍ ദമ്പതിമാരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!