Section

malabari-logo-mobile

ആംആദ്‌മി ഭരിക്കുമെന്ന്‌ എക്‌സിറ്റ്‌ പോളുകള്‍

HIGHLIGHTS : ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ന്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടി ഭൂരിപക്ഷം നേരിടുമെന്ന്‌ ഏല്ലാ എക്‌സിറ്റ്‌ പോള്‍ സര്‍വ്...

aapദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ന്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടി ഭൂരിപക്ഷം നേരിടുമെന്ന്‌ ഏല്ലാ എക്‌സിറ്റ്‌ പോള്‍ സര്‍വ്വേകളും. ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന്‌ സര്‍വ്വേകള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ്സിന്‌ കനത്ത തിരിച്ചടുയുണ്ടാകുമെന്നും റിപ്പോര്‍ട്ട്‌.

70 അംഗ നിയമസഭ മണ്ഡലങ്ങളില്‍ പകുതിയിലധികം സീറ്റുകളും ആപ്പ്‌ നേടുമെന്ന്‌ സര്‍വ്വേകള്‍ പറയുന്നു. ഇന്ത്യ ടുടെ സീസറോ സര്‍വ്വേയനുസരിച്ച്‌ ആപ്പിന്‌ 35 മുതല്‍ 43 സീറ്റ്‌ വരെ ലഭിക്കും, ബിജെപിക്ക്‌ 23 മുതല്‍ 29 വരെ സീറ്റ്‌ ലഭിക്കുമെന്ന്‌ പറയുന്ന ഈ എക്‌സിറ്റ്‌ പോള്‍ കോണ്‍ഗ്രസ്സിന്‌ വെറും 3 മുതല്‍ 5 വരെ സീറ്റാണ്‌ പറയുന്നത്‌

sameeksha-malabarinews

ഇന്ത്യ ടിവി സീ വോട്ടറിന്റെ എക്‌സിറ്റ്‌ പോള്‍ പ്രകാരം ആപ്പ്‌ 31മുതല്‍ 39 വരെ സീറ്റ്‌ നേടുമെന്നും ബിജെപിക്ക്‌ 27 മുതല്‍ 35 വരെ സീറ്റ്‌ ലഭിക്കുമെന്നും പറയുന്നു. കോണ്‍ഗ്രസ്സിനാകട്ടെ രണ്ടു മുതല്‍ നാല്‌ വരെയും.
ഇന്ത്യ ന്യൂസ്‌ ആക്‌സിസാകട്ടെ ആപ്പിന്‌ വലിയൊരു ഭുരിപക്ഷമാണ്‌ പ്രവചിക്കുന്നത്‌. അവര്‍ 53 സീറ്റ്‌ നേടുമെന്ന്‌ പറയുന്നു. ബിജെപിക്ക്‌ 17ഉം കോണ്‍ഗ്രസ്സിന്‌ രണ്ടും സീറ്റ്‌ വരയെ സാധ്യത നല്‍കുന്നൊള്ളു.

2013 ല്‍ തിരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ ബിജെപിക്ക്‌ 32 സീറ്റുകളു്‌# ലഭിച്ചിരുന്നു. അന്ന്‌ ആംആദ്‌മിക്ക്‌ 28ും കോണ്‍ഗ്രസ്സിന്‌ 8 ഉം ജെഡിയുവിനും സ്വതന്ത്രനും ഓരോ സീറ്റ്‌ വീതവും ലഭിച്ചിരുന്നു.

എക്‌സിറ്റ്‌ പോള്‍ ഫലത്തിലുളള പോലുള്ള ഫലമാണ്‌ പുറത്തുവരുന്നതെങ്ങില്‍ ഏറെക്കൊട്ടിഘോഷിക്കപ്പെടുന്ന മോദിഫാക്ടറിന്‌ ഏല്‍ക്കുന്ന കനത്ത ്‌പ്രഹരമാകും അത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!