എഎപി എംഎല്‍യ്‌ക്ക്‌ നേരെ ആക്രമണം

aap-01ദില്ലി: ആം ആദ്‌മി പാര്‍ട്ടി എംഎല്‍എ അല്‍ക്ക ലാംബയ്‌ക്ക്‌ നോരെ ആക്രമണം. ചാന്ദിനി ചൗക്ക്‌ മണ്ഡലത്തിലെ എംഎല്‍എയാണ്‌ അല്‍ക്ക. ഇവര്‍ക്ക്‌ നേരെയുണ്ടായ കല്ലേറില്‍ ഇവരുടെ തല്‌ക്കാണ്‌ പരിക്കേറ്റത്‌.

പരിക്കേറ്റ ഇവരെ അരുണ അസഫലി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്‌ക്കു ശേഷം വിട്ടയച്ചു. ഇവര്‍ മയക്കുമരുന്നിനെതിരെ പ്രചരണം നടത്തുന്നതിനിടയിലാണ്‌ ആക്രണം നേരിടേണ്ടി വന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ ഒരാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

ദില്ലിയിലെ കശ്‌മേര്‍ ഗേറ്റ്‌ പ്രദേശത്തുവെച്ച്‌ ഞായറാഴ്‌ച രാവിലെ ആയിരുന്നു ആക്രണമണം നടന്നത്‌.