Section

malabari-logo-mobile

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വെള്ളക്കരം കൂട്ടി

HIGHLIGHTS : ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വെള്ളക്കരം കൂട്ടി. പത്ത് ശതമാനത്തിന്റെ വര്‍ധനയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...

delhi-water_650x400_61426788241ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വെള്ളക്കരം കൂട്ടി. പത്ത് ശതമാനത്തിന്റെ വര്‍ധനയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പ്രതിമാസം 20,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിയ്ക്കുന്നവരുടെ കരമാണ് കൂട്ടിയത്. സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

എന്നാല്‍ അധികാരത്തിലെത്തി കുറഞ്ഞ സമയത്തിനകം വെള്ളക്കരം കൂട്ടിയത് വ്യാപകമായ എതിര്‍പ്പിന് വഴി വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിയ്ക്കുകയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ജനങ്ങളെ കബളിപ്പിയ്ക്കുന്നതിന് തുല്യമാണ് വെള്ളക്കരം കൂട്ടിയ നടപടിയെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ കുറ്റപ്പെടുത്തി.

sameeksha-malabarinews

എന്നാല്‍ അനധികൃതമായ ജലഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കരം വര്‍ധിപ്പിച്ചതെന്നാണ് ആം ആദ്മി പാര്‍ട്ടി വിശദീകരിക്കുന്നത്. ജലബോര്‍ഡിന്റെ വരുമാന വര്‍ധനയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പ്രതിമാസം ഇരുപതിനായിരം ലിറ്റര്‍ വെള്ളം സൗജന്യമായി ഉപയോഗിയ്ക്കാം . ഇതിന് മുകളില്‍ ഉപയോഗിയ്ക്കുന്നവര്‍ക്കാണ് 10 ശതമാനം വെള്ളക്കരം കൂട്ടിയിരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!