ആമിര്‍ ഖാന്‍ രാജ്യദ്രോഹിയെന്ന്‌ ബി ജെ പി എം പി മനോജ്‌ തിവാരി

AAMIR KHANദില്ലി: ബോളിവുഡ്‌ താരം ആമിര്‍ ഖാനെ രാജ്യദ്രോഹിയെന്ന്‌ ബിജെപി എംപി മനോജ്‌ തിവാരി വിളിച്ചതായി റിപ്പോര്‍ട്ട്‌. വെള്ളിയാഴ്‌ച നടന്ന പാര്‍ലമെന്ററി സിറ്റിങ്‌ കമ്മിറ്റി യോഗത്തില്‍ തിവാരി ഇങ്ങനെ പറഞ്ഞെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്റ്‌ അംബാസിഡര്‍ സ്ഥാനത്തുനിന്നുള്ള ആമിര്‍ ഖാനെ മാറ്റി അമിതാഭ്‌ ബച്ചനെ നിയമിച്ചതു സംബന്ധിച്ച്‌ പാര്‍ലമെന്റ്‌റി സ്റ്റാന്റിങ്‌ കമ്മിറ്റി ടൂറിസം സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ഈയവസരത്തില്‍ തിവാരി ആമിറിനെ രാജ്യദ്രോഹിയെന്നു വിളിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

ആമിര്‍ ഖാന്‍ രാജ്യദ്രോഹിയാണ്‌ അദേഹത്തെ പുറത്താക്കണം എന്ന്‌ തിവാരി പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. ഇതെ തുടര്‍ന്ന്‌ സ്‌റ്റാന്റിങ്‌ കമ്മിറ്റി യോഗത്തിലെ മറ്റ്‌ അംഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരാന്‍ ഇടയായെന്നും പറയുന്നു.

അതെസമയം ഇത്തരത്തിലൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും എന്താണ്‌ സംഭവിച്ചതെന്ന കാര്യത്തെ കുറിച്ച്‌ എനിക്ക്‌ വിശദീകരിക്കാന്‍ കഴിയില്ലെന്നും കാരണം കമ്മിറ്റിയില്‍ ചര്‍്‌ച്ച ചെയ്‌ത കാര്യങ്ങള്‍ രഹസ്യമാണെന്നും തിവാരി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ആമിര്‍ ഖാനെ മാറ്റി പകരം ബച്ചനെ നിയമിച്ചതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ ടൂറിസം സെക്രട്ടറി വിനോദ്‌ സുട്‌ചി വിസമ്മതിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌, സിപിഐഎം അംഗങ്ങള്‍ രംഗത്ത്‌ വന്നിരുന്നു.

രാജ്യത്ത്‌ സുരക്ഷിതത്വമില്ലായ്‌്‌മ അനുഭപ്പെടുന്നും നമുക്ക്‌ ഇന്ത്യ വിട്ട്‌ പോകാമെന്ന്‌ തന്റെ ഭാര്യ ത്‌ന്നോട്‌ പറഞ്ഞതായും ആമീര്‍ നേരത്തെ പറഞ്ഞത്‌ വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.