സാമൂഹിക പ്രവര്‍ത്തക സോണിസോറക്ക്‌ നേരെ ആസിഡ്‌ ആക്രമണം

Untitled-2 copyറായ്‌പൂര്‍: സാമൂഹിക പ്രവര്‍ത്തകയും ആംആദ്‌മി പാര്‍ട്ടി നേതാവും ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുയും ചെയ്യുന്ന ആക്ടിവിസ്റ്റുമായ സോണിസോറയ്‌ക്ക്‌ നേരെ ആസിഡ്‌ ആക്രമണം. മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള മേഖലയാണ്‌ ദണ്ഡേവാഡ. ആക്രമണം നടത്തിയത്‌ ആരാണെന്ന്‌ കണ്ടെത്താനായിട്ടില്ല.

ബന്‍ജാറിന്‍ ഗാട്ടിയില്‍ നിന്നും ജഗദര്‍പൂരിലേക്ക്‌ മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന സോണിസോറ ജവാന്‍ഗ ജില്ലയില്‍ വെച്ചാണ്‌ ആക്രമണത്തിനിരയായത്‌. സോണിക്കൊപ്പം രണ്ട്‌ സഹപ്രവര്‍ത്തകരുമുണ്ടായിരുന്നു. മൂന്ന്‌ യുവാക്കള്‍ തങ്ങളുടെ മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി മുഖത്തേക്ക്‌ ആസിഡ്‌ ഒഴിക്കുകയായിരുന്നുവെന്ന്‌ സോണി പോലീസിന്‌ മൊഴി നല്‍കി. ഉടന്‍ തന്നെ ഇവരെ ഗീഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത്‌ പൊള്ളലേറ്റിട്ടുണ്ടെങ്കിലും വികൃതമായിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.