ആം ആദ്‌മി പാര്‍ട്ടി ജില്ലാവൊളന്റിയര്‍ സംഗമവും ഗൃഹസര്‍വേ ഉദ്‌ഘാടനവും നടന്നു

Story dated:Wednesday August 26th, 2015,11 09:am

sarah josephപരപ്പനങ്ങാടി: ആം ആദ്‌മി പാര്‍ട്ടി ജില്ലാ വൊളന്റിയര്‍ സംഗമവും ഗൃഹസര്‍വേയുടെ ഉദ്‌ഘാടനവും നടന്നു. സര്‍വേയുടെ ഉദ്‌ഘാടനം ആലുങ്ങല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ രാവിലെ ആരംഭിച്ചു. പിന്നീട്‌ പ്രതിനിധിസമ്മേളനവും വൈകുന്നേരം പൊതുസമ്മേളനവും നടന്നു.

പൊതുസമ്മേളനം ആം ആദ്‌മി പാര്‍ട്ടി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സാറാജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ മുഹമ്മദ്‌ ഫൈസല്‍ അധ്യക്ഷനായിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠന്‍, ജയപ്രകാശ്‌ കോട്ടയില്‍ എന്നിവര്‍ സംസാരിച്ചു.