മണിയന്‍പിള്ള വധക്കേസില്‍ ആട് ആന്റണി കുറ്റക്കാരന്‍

aad-antonyകൊല്ലം: പോലീസ്‌ ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്.ഐയെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്ത കേസില്‍  ആട് ആന്റണി കുറ്റക്കാരനാണെന്ന്‍ കോടതി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്റ ണിയെ ഗ്രേഡ് എസ്.ഐ ജോയി പൊലീസ് ഡ്രെെവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് ആന്റണി  ജോയിയേയും മണിയന്‍പിള്ളയെയും കുത്തി. മണിയന്‍പിള്ള തല്‍ക്ഷണം മരിച്ചു. ജോയി പരുക്കുകളോടെ രക്ഷപ്പെട്ടു.

അന്ന് പൊലീസിനെ വെട്ടിച്ച് കടന്ന ഇയാളെ പിന്നെ പിടികൂടിയത് മൂന്നരവര്‍ഷത്തിന് ശേഷം പാലക്കാട്ടെ ഗോപാലപുരത്ത് നിന്നാണ്.  ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട എസ്.ഐ ജോയി കേസില്‍ നിര്‍ണായക സാക്ഷിയായിരുന്നു. 200ഓളം മോഷണ കേസുകളിലും ആട് ആന്റണി പ്രതിയാണ്.