നേതൃത്വത്തിലെത്തിയിരിക്കുന്നവര്‍ നോമിനികള്‍ എ.എം.എം.എയ്‌ക്കെതിരെ നടി പാര്‍വ്വതി

തന്നെ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് വിലക്കി

എ.എം.എം.എയ്‌ക്കെതിരെ ഇന്നും വിമര്‍ശനവുമായി സിനിമാ പ്രവര്‍ത്തകര്‍. എ.എം.എം.എയുടെ തെരഞ്ഞെടുപ്പില്‍ താന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നതാണെന്നും തന്നെ അതില്‍ നിന്ന് നേതൃത്വം പിന്തിരിപ്പിച്ചെന്നും നടിയും ഡ്ബ്ലി.യു.സി.സി അംഗവുമായ പാര്‍വ്വതി.

തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ താന്‍ വിദേശത്താണെന്ന് പറഞ്ഞാണ് തന്നെ പിന്തിരിപ്പിച്ചതെന്നാണ് പാര്‍വ്വതി പറയുന്നത്. ഇതേ അനുഭവവും തന്നെയാണ് പത്മപ്രിയക്കുമുണ്ടായതെന്നും പാര്‍വ്വതി പറഞ്ഞത്.

കൂടാതെ നോമിനികളാണ് എ.എം.എം.എയുടെ നേതൃത്വത്തിലെത്തിയിരിക്കുന്നതെന്ന ആരോപണവും പാര്‍വ്വതി ഉന്നയിച്ചു. അവരെ ആരോ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും പാര്‍വ്വതി പറഞ്ഞു കൂടാതെ സംഘടനക്കുള്ളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന ഗുരതരമായ ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. ഇന്ത്യന്‍എക്‌സപ്രസ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇവര്‍ ഇകാര്യം പറഞ്ഞത്.

ഒരു ജനാധിപത്യ രീതിയിലല്ല എ.എം.എം.എ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണത്തെ ശരിവെയ്ക്കുന്നതാണ് പാര്‍വ്വതിയുടെ ആരോപണം