പരപ്പനങ്ങാടിയില്‍ യുവാവിനെ ഗുരുതരമായ പരിക്കേറ്റ നിലയില്‍ കെട്ടിടമുകളില്‍ കണ്ടെത്തി

പരപ്പനങ്ങാടി; കെട്ടിടത്തിന് മുകളില്‍ ഗുരതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. ഫറോക്ക് നല്ലുര്‍ സ്വദേശിയായ പ്രവീണ്‍ എന്ന യുവാവാണ് അയ്യപ്പന്‍കാവ് കെപിഎച്ച് റോഡിലുള്ള ഒരു വാടകക്കെട്ടിടത്തിന് മുന്നില്‍ പരിക്കുകളോട് കിടക്കുന്നത് കണ്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.

ഇയാളോടൊപ്പമുള്ളതായി പറയപ്പെടുന്ന പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ അബൂബക്കര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.