ഇന്ന് മഞ്ചെരി മുതല്‍ കോഴിക്കോടു വരെ നടക്കാം

manjeriമഞ്ചേരി:  പ്രകൃതസംരക്ഷണത്തിന്റെ ആവിശ്യകതയെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വ്യത്യസ്തമായ പ്രചരണപരിപാടിയുമായി ഒരുകൂട്ടം യുവാക്കള്‍.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മഞ്ചേരി മുനിസിപ്പല്‍ യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി യുവശക്തി യൂത്ത് കോര്‍ഡിനേറ്ററായ എം സുഹൈല്‍ മഞ്ചേരിയുടെയും മഞ്ചേരിയിലെ യുവജന കൂട്ടായ്മ ഭാരവാഹിയായ ബാവ പുല്ലൂരിന്റെയും നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ മേലാക്കം ജസീല ജങ്ഷന്‍ മുതല്‍ കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡ് വരെ കാല്‍ നടയായി സഞ്ചരിച്ച് പ്രകൃതി സംരക്ഷണ സന്ദേശം നല്‍കും.
കാല്‍നടയാത്ര മിസറ്റര്‍ ഇന്ത്യ ബെസ്‌ററ് പോസ്സര്‍ മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും