എടിഎം തട്ടിപ്പിന്‌ പിന്നില്‍ മൂന്ന്‌ വിദേശികള്‍

ATM theftതിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കഴിഞ്ഞ ദിവസം നടന്ന എടിഎം തട്ടിപ്പിന്‌ പിന്നില്‍ മൂന്ന്‌ വിദേശികളാണെന്ന്‌ പോലീസ്‌ നിഗമനം. സംഘം എടിഎം കൗണ്ടറില്‍ കടന്ന്‌ മെഷിനില്‍ ഉപകരണങ്ങളും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്‌ഷനിലെ എസ്‌ബിഐയുടെ എടിഎമ്മില്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണ്‍ ബാറ്ററിയും ഘിടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ്‌ പോലീസ്‌ പുറത്തുവിട്ടത്‌.

എടിഎമ്മില്‍ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ഘടിപ്പിച്ച്‌ രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണ്‌ പണം തട്ടിയെടുത്തിരിക്കുന്നത്‌. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ പല അക്കൗണ്ടുകളില്‍ നിന്നും പതിനായിരവും അതിന്‌ മുകളിലു മുള്ള തുകകള്‍ പിന്‍വലിച്ചതായി പലര്‍ക്കും മെസേജ്‌ വന്നിരുന്നു. ഇതോടെയാണ്‌ തട്ടിപ്പ്‌ വിവരം പുറത്തായത്‌. മുംബൈയില്‍ നിന്ന്‌ പണം പിന്‍വലിക്കപ്പെട്ടതായാണ്‌ പല്‍ക്കും മെസേജ്‌ ലഭിച്ചിരിക്കുന്നത്‌. നഗരത്തിലെ ആല്‍ത്തറ ജംഗ്‌ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ്‌ എന്നിവിടങ്ങളിലെ എസ്‌ബിഐ, എസ്‌ബിടി എടിഎമ്മുകളില്‍ നിന്നാണ്‌ പണം പോയത്‌. ഇതിനോടകം 50 ഓളം പേര്‍ പണം നഷ്ടമായതായി പോലീസില്‍ പരാതി നല്‍കിക്കഴിഞ്ഞു. സംഭവത്തില്‍ പോലീസ്‌ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

അന്വേഷണ സംഘം മുംബൈയിലേക്ക്‌ പുറപ്പെട്ടിരിക്കുകയാണ്‌. ഐജി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌.