Section

malabari-logo-mobile

എ ടി എമ്മില്‍ നിന്ന് 4,500 രൂപ പിന്‍വലിക്കാം

HIGHLIGHTS : ദില്ലി: എ ടി എമ്മുകളില്‍ നിന്ന് ഇനി ഒരു ദിവസം 4500 രൂപ പിന്‍വലിക്കാം. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും. 500 ന്റെ പുതിയ നോട്ടുകളാകും ഇത്തരത്തില...

ദില്ലി: എ ടി എമ്മുകളില്‍ നിന്ന് ഇനി ഒരു ദിവസം 4500 രൂപ പിന്‍വലിക്കാം. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും. 500 ന്റെ പുതിയ നോട്ടുകളാകും ഇത്തരത്തില്‍ എ ടി എമ്മുകള്‍ വഴി പ്രധാനമായും നല്‍കുകയെന്നാണ് റിസര്‍വ് ബങ്ക് വ്യക്തമാക്കിയത്.

അതെസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റമില്ല. അത് 24,000 രൂപ മാത്രമായിരിക്കും. വെള്ളിയാഴ്ച രാത്രി വൈകിട്ടോടെയാണ് റിസര്‍വ് ബാങ്ക് ഈ പ്രഖ്യാപനം നടത്തിയത്.

sameeksha-malabarinews

നിലവില്‍ 2,500 രൂപ മാത്രമാണ് ഒരു ദിവസം എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാന്‍ അനുവദിച്ചിരുന്ന തുക. നോട്ട് അസാധുവാക്കലിന് ശേഷം 2,000 രൂപയായിരുന്നു ഒരു ദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. നവംബര്‍ 19 ന് പരിധി 4,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും 2,500 രൂപയാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!