എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി സ്ഥാനം രാജിവെച്ച ശശീന്ദ്രന്‍ പത്ത് മാസത്തിന് ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നത്.

കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ തയ്ക്കാട് സ്വദേശിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

Related Articles