’97 ബാച്ച് മഹാരാജാസി’ല്‍ ജയസൂര്യയും അനൂപ്മേനോനും.

കോളേജ് ക്യാമ്പസിന്റെ കഥ പറയുന്ന ’97 ബാച്ച് മഹാരാജാസി’ല്‍ ജയസൂര്യയും അനൂപ്‌മേനോനും ഒന്നിക്കുന്നു. 1997 ല്‍ എറണാകുളം മഹാരാജാസില്‍ നിന്നും പഠി്ച്ചിറങ്ങിയ ഏഴുപേരുടെ ജീവിതമാണ് ചിത്രം പറയുന്നത്. ജോലിയായ് ഏഴു രാജ്യങ്ങളില്‍ താമസിക്കുന്ന ഇവര്‍ കൊളംബിയയില്‍ ഒത്തുകൂടുന്നതിലൂടെ പുരോഗമിക്കുന്നതാണ് ചിത്രത്തിന്റെ കഥാചുരുക്കം. അഞ്ചുരാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ബഷീര്‍ മുഹമ്മദാണ്.

ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ്‌മേനോന്റേതാണ്.
ജയസൂര്യയക്കും അനൂപ്മേനോനും പുറമെ സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ടിനി ടോം, അരുണ്‍, നന്ദു, രമേഷ് പിഷാരടി, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.