ഒഡീഷയില്‍ ട്രക്ക്‌ പുഴയിലേക്ക്‌ മറിഞ്ഞ്‌ 9 കബഡി താരങ്ങള്‍ മരിച്ചു

odisha-survapalli-map-650_650x400_41442725789 copyഭുവനേശ്വര്‍: ഒഡീഷയില്‍ ട്രക്ക്‌ പുഴയിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പതു കബഡി കളിക്കാര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക്‌ പിരിക്കേറ്റു. കബഡി മത്സരത്തില്‍ പങ്കെടുക്കാനായി സെന്താപൂരില്‍ നിന്നും ദുഡിഗാവോണിലേക്ക്‌ പോയവര്‍ സഞ്ചരിച്ച മിനി ട്രക്കാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇവര്‍ സഞ്ചിച്ചിരുന്ന ട്രക്ക്‌ പുഴയിലേക്ക്‌ മറിയുകയായിരുന്നു.

ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ നിരക്ക്‌ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഡ്രൈവര്‍ക്ക്‌ നിയന്ത്രണം തെറ്റിയതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത്‌ ട്രക്ക്‌ ചെറിയ പുഴയിലേക്ക്‌ മറിയുകയായിരുന്നു.

സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ റൂര്‍ക്കേലയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.