9 വയസ്സുകാരിയെ പീഡിപ്പിച്ച 16 കാരന്‌ ജയില്‍ ശിക്ഷ

Untitled-1 copyമെയിന്‍പൂരി: ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ 16 കാരനെ ജുവനൈല്‍ കോടതി ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗക്കേസുകളില്‍ വിട്ടയക്കുന്ന നിയമത്തിന്‌ ഭേദഗതി വരുത്തിയാണ്‌ കോടതിവിധി പുറത്തുവന്നത്‌. ഇതോടെ പ്രയാപൂര്‍ത്തിയാകാതെ പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആദ്യത്തെ പ്രതിയായിരിക്കുകയാണ്‌ ഈ 16 കാരന്‍.

2015 ഡിസംബര്‍ 23 ന്‌ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ്‌ സംഭവം. വീട്ടിനടുത്തുള്ള പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക്‌ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ നാട്ടുകാരാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ നിമ്മി ബീഗത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

18 വയസ്സിനു മുകളിലുള്ളവര്‍ മാത്രമേ ശിക്ഷിക്കപ്പെടു എന്ന നിയമത്തിന്റെ സാധ്യതകള്‍ കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യം ചെയ്യുന്നതിന്‌ ധൈര്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. എന്നാല്‍ നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതി ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നതല്ല.