Section

malabari-logo-mobile

85#ാമത് ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : ലോസ് ആഞ്ചല്‍സ് :85#ാമത് ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍

ലോസ് ആഞ്ചല്‍സ് :85#ാമത് ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ബെന്‍ അഖ്‌ളെക് സംവിധാനം ചെയ്ത ‘ ആര്‍ഗോ’ നേടി. ഇതിനു പുറമെ മികച്ച ചിത്ര സംവിധായകനും മികച്ച അവലംബിത തിരക്കഥ പുരസ്‌കാരങ്ങളും ആര്‍ഗോ സ്വന്തമാക്കി. ‘ലൈഫ് ഓഫ് പൈ സംവിധാനം ചെയ്ത ആങ് ലി യാണ് മികച്ച സംവിധായകന്‍. മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണവും സംഗീതവും അടക്കം ഇന്ത്യന്‍ പശ്ചാതലത്തില്‍ കഥ പറഞ്ഞ ‘ലൈഫ് ഓഫ് പൈ’ നാല് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ആങ്‌ലി സ്വന്തമാക്കിയത്.

മികച്ച നടനുള്ള പുരസ്‌കാരം സ്റ്റീവന്‍ സ്റ്റീല്‍ബര്‍ഗിന്റെ ‘ലിങ്കണി’ ല്‍ എബ്രഹാം ലിങ്കണായി എത്തിയ ഡാനിയല്‍ ഡെ ലൂയിസിന് ലഭിച്ചപ്പോള്‍ സില്‍വര്‍ ലൈനിംഗ് പ്‌ളേബുക്കിലെ മികച്ച പ്രകടനത്തിലൂടെ ജന്നിഫര്‍ ലോറന്‍സ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

sameeksha-malabarinews

ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങില്‍ മിഷേല്‍ ഒബാമയാണ് മികച്ച ചിത്രം പ്രഖ്യാപിച്ചത്.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം മൈക്കല്‍ ഹനേക്ക സംവിധാനം ചെയ്ത അമോര്‍ നേടി. ക്രിസ്റ്റഫ് വാള്‍സണ്‍ മികച്ച സഹനടനായും ആന്‍ ഹാത്‌വേ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്‌കാരം ലേ മിസറബിള്‍സ് നേടി. അന്നാ കരനീനക്കായി വസ്ത്രങ്ങള്‍ ഒരുക്കിയ ജാക്വിലിന്‍ ഡുറാന്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഓസ്‌കാറിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ബോംബെ ജയശ്രീക്ക് പുരസ്‌കാരം ലഭിച്ചു. ലൈഫ് ഓഫ് പൈയിലെ ഗാനത്തിനായിരുന്നു ബോംബെ ജയശ്രീക്ക് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!