ഷാര്‍ജയില്‍ വാഹനമിടിച്ച്‌ 8 വയസ്സുള്ള ഇന്ത്യക്കാരി മരിച്ചു

Untitled-1 copyഷാര്‍ജ: വാഹനമിടിച്ച്‌ എട്ടുവയസുകാരി മരണപ്പെട്ടു. അമ്മയ്‌ക്കും സഹോദരനുമൊപ്പം റോഡ്‌ മുറിച്ചു കടക്കുന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌. വെക്കേഷനായതിനാല്‍ കുടുംബത്തോടൊപ്പം മെഗാ മാളിലെത്തിയതായിരുന്നു കാവ്യ റാവു എന്ന എട്ടു വയസുകാരി.

അമ്മയോടൊപ്പം റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടയില്‍ വേഗത്തില്‍ വന്ന ടാക്‌സി കാവ്യയെ ഇടിച്ചിടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരബാദ്‌ സ്വദേശികളായ ശങ്കര്‍ റാവുവിന്റെയും ഉഷയുടെയും മൂത്തമകളാണ്‌ കാവ്യ.സോഹദരന്‍ സിദ്ധി വിനായക റാവു.

ഏഷ്യകാരനായ ടാക്‌സി ഡ്രൈവര്‍ പിടിയിലായിട്ടുണ്ട്‌. ഔര്‍ ഓണ്‍ ഇംഗ്ലീഷ്‌ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയായിരുന്നു കാവ്യ.