75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് ആര്യാടന്‍ മുഹമ്മദിന്റെ പിഎ;സരിത

saritha-nairകൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പി എ കേശവനാണ്‌ തന്നോട്‌ 75 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതെന്ന്‌ സരിത എസ്‌ നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ആര്യാടന്റെ അഭിഭാഷകന്‍ സരിതയെ വിസ്തരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ തെളുവകള്‍ ഹാജരാക്കുമെന്ന് സരിത കമ്മീഷനെ അറിയിച്ചു.

2011 ഡിസംബറില്‍ ആര്യാടന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഡിസംബര്‍ ആറിന് ആദ്യ ഗഡുവായി 25 ലക്ഷം രൂപ കൊടുത്തു. ആര്യാടന്റെ സാന്നിധ്യത്തില്‍ മേശപ്പുറത്ത് പണം വച്ചു. മന്ത്രിക്ക് നേരിട്ടാണ് കൈമാറിയത്. ബിക്ഷോപ്പറില്‍ പൊതിഞ്ഞാണ് പണം കൊണ്ടു വന്നത്.

4 മണിക്ക് ശേഷം ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചാണ് പണം കൊടുത്തത്. ശേഷം നിരവധി തവണ ഈ വിഷയം ഫോണിലും നേരിട്ടും ആര്യാടനുമായി സംസാരിച്ചുവെന്നും സരിത പറഞ്ഞു.

ആര്യാടന്റെ പിഎ കേശവന്‍ അര്യാടന് എന്തെങ്കിലും കൊടുത്താലേ കാര്യം നടക്കുവെന്ന് പറഞ്ഞു. പിഎയുമായി പണത്തിന്റെ കാര്യം സംസാരിച്ച ശേഷം ആര്യാടനുമായി സംസാരിച്ചു. അദ്ദേഹം കൂടുതല്‍ പണം ആവശ്യപ്പെട്ടു.75 ലക്ഷം രൂപ ചോദിച്ചു. തുടര്‍ന്നാണ് പണം നല്‍കാന്‍ ഔദ്യോഗിക വസതിയില്‍ എത്തിയത്. മുറിയില്‍ ആ സമയം താനും മന്ത്രിയും മാത്രമാണ് ഉണ്ടായിരുന്നതെന്ന് സരിത പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ തെളുവുകള്‍ നല്‍കുമെന്ന് സരിത വ്യക്തമാക്കി