രാജ്യം ഇന്ന്‌ 69 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

imagesദില്ലി: രാജ്യം ഇന്ന്‌ 69 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഏഴുമണിയോടെ ചെങ്കോട്ടയില്‍ പകാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ വന്‍ സുരക്ഷയാണ്‌ രാജ്യത്ത്‌ ഒരുക്കിയിരിക്കുന്നത്‌.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആത്മവിമര്‍ശനത്തിന്‌ തയ്യാറാകണമെന്നും മതേതര മൂല്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപുരോഗതിക്കാണ്‌ മുന്‍തൂക്കം നല്‍കേണ്ടതെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ മുന്നോട്ടുപോകണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.