Section

malabari-logo-mobile

അഞ്ച്‌ കിലോ പാചകവാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍

HIGHLIGHTS : ദില്ലി: അഞ്ച്‌ കിലോ മിനി പാചകവാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ തീരുമാനമായി. 351 രൂപ വിലവരുന്ന സിലിണ്ടര്‍ പാചകവാതക കണക്ഷന്‍ ഉള്ള ഉപഭോ...

gasദില്ലി: അഞ്ച്‌ കിലോ മിനി പാചകവാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ തീരുമാനമായി. 351 രൂപ വിലവരുന്ന സിലിണ്ടര്‍ പാചകവാതക കണക്ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ 155 രൂപയ്‌ക്ക്‌ ലഭിക്കുമെന്ന്‌ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു. ഇതുപ്രകാരം ഒരു വര്‍ഷം 34 സബ്‌സിഡി സിലിണ്ടറുകള്‍ ലഭിക്കും.

14.2 കിലോയുടെ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അഞ്ചുകിലോ സിലിണ്ടറിലേക്ക്‌ മാറാന്‍ അനുവാദമുണ്ടെങ്കിലും ഒരേ സമയം രണ്ടും ലഭിക്കില്ല. ഏതു സിലിണ്ടര്‍ വേണമെന്നത്‌ ഓരോ വര്‍ഷവും തുടക്കത്തില്‍ ഏജന്‍സിയെ അറിയിക്കണം. മാത്രമല്ല ഇടയ്‌ക്കുവെച്ച്‌ മാറ്റം വരുത്താനാകില്ല.

sameeksha-malabarinews

നിലവില്‍ അഞ്ചു കിലോയുടെ സിലിണ്ടറുകള്‍ ലഭ്യമാണെങ്കിലും അവയ്‌ക്ക്‌ സബ്‌സിഡി നല്‍കിയിരുന്നില്ല. എണ്ണക്കമ്പനികള്‍ തങ്ങളുടെ പെട്രോള്‍ ബങ്കുകള്‍ വഴിയും മിനി സിലിണ്ടറുകള്‍ വില്‍പ്പന നടത്തുന്നുണ്ട്‌. കണക്ഷന്‍ ഇല്ലാത്തവര്‍ക്ക്‌ 351 രൂപ നിരക്കില്‍ തുടര്‍ന്നും മിനി സിലിണ്ടര്‍ വാങ്ങാം. മിനി സിലിണ്ടറിന്‌ സബ്‌സിഡി നല്‍കിയത്‌ വലിയ സിലിണ്ടറുകളുടെ ആനുകൂല്യം എടുത്തുകളയാനല്ലെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!