500കോടിയുടെ തട്ടിപ്പ് ദമ്പതികള്‍ പിടിയില്‍

ദില്ലി: ഏഴു സംസ്ഥാനങ്ങളിലെ 2 ലക്ഷം പേരില്‍ നിന്നായി 493കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍..ന്ദാഗ്പൂര്‍ സ്വദേശി ഉല്ലാസ് പ്രഭാകര്‍ ഖൈര(33)ഭാര്യ ബംഗഌരു സ്വദേശിനി രക്ഷ ജെ ഉറൂസ്(30) എന്നിവരെയാണ് മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തത്..കര്‍ണാടകയിലെ രത്‌നഗിരിയില്‍ വച്ചാണ് അറസ്റ്റ്.

സ്റ്റോക്ക് ഗുരു എന്ന സ്ഥാപനമുണ്ടാക്കി ആറു മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് പണപ്പിരിവ് നടത്തിയത്. ദില്ലി,ഉത്തര്‍ഖണ്ഡ്,ഹിമാചല്‍,സിക്കിം,രാജസ്ഥാന്‍,മധ്യപ്രദേശ്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നിക്ഷേപകര്‍.

ഇതു വരെ 14303 പരാതികള്‍ പോലീസിനു ലഭിച്ചു കഴിഞ്ഞു.

തട്ടിപ്പിലൂടെ നേടിയയെടുത്ത പണമുപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഫഌറ്റുകളും സ്ഥലങ്ങളും വാങ്ങികൂട്ടിയിട്ടുണ്ട്. 20 ബാങ്കുകളിലായി 94 ബാങ്ക് എക്കൗണ്ടുകളാണ് രണ്ടുപേര്‍ക്കുമായിട്ടുള്ളത്.