5 മലയാളികള്‍ മരിച്ചു

മസ്‌ക്കറ്റ് : ഒമാനില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ 5 പേര്‍ മാലയാളികളാണ്. രണ്ടു ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒമാനിലെ ബഹലില്‍ എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

ബാലകൃഷ്ണ പിള്ളയുടെ മകന്‍ പ്രസാദ്(34), ഉണ്ണികൃഷ്ണ പിള്ളയുടെ മകന്‍ സജികുമാര്‍, അനില്‍ ഗോമസ്(43),വിഷ്ണു ഭാര്‍ഗവന്‍(41),അനില്‍ കുമാര്‍ (35)എന്നിവരാണ് മരണപ്പെട്ടത്. ഇവരില്‍ നാലുപേര്‍ തിരുവനന്തപുരം പുളിയാറക്കോണ്‍ സ്വദേശികളും ഒരാള്‍ കല്ലറ സ്വദേശിയുമാണ്.