5 മലയാളികളെ കൊന്നു കുഴിച്ച്‌ മൂടി; മൂന്ന്‌ സൗദി പൗരന്‍മാര്‍ക്ക്‌ വധശിക്ഷ

Untitled-1 copyറിയാദ്‌: അഞ്ച്‌ മലയാളികളെ ജീവനോടെ കുഴിച്ച്‌ മൂടിയ കേസില്‍ മൂന്ന്‌ സൗദി പൗരന്‍മാര്‍ക്ക്‌ വധശിക്ഷ. സൗദി അറേബ്യയിലെ ഖത്തീഫിലെ സഫ്വയിലാണ്‌ സംഭവം നടന്നത്‌.

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുള്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്‌, കന്യകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ്‌, കൊല്ലം കൊട്ടാരക്കര മുസ്ലീം സ്‌ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്‌ എന്നിവരെയാണ്‌ പ്രതികള്‍ ജീവനോടെ കുഴിച്ചുമൂടിയത്‌.

സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ചാണ്‌ ഇവര്‍ പ്രതികളെ മര്‍ദ്ദിച്ച്‌ ബോധംകെടുത്തി കുഴിച്ച്‌ മൂടിയത്‌. ഇവരെ കുഴിച്ചുമൂടുമ്പോള്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകളും ഇതോടൊപ്പം മൂടിയിരുന്നു. കൃഷിയാവശ്യത്തിനായി ഇവിടെ കിളച്ചപ്പോഴാണ്‌ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്ത്‌. ഇതോടെയാണ്‌ ഏറെ ദാരുണമായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌.

തുടര്‍ന്ന്‌ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചവരെ തിരിച്ചറിയുകയായിരുന്നു.