ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കമായി

imagesപനാജി : നാല്‍പ്പതി നാലാമത് ഇന്ത്യന്‍ രാജ്യന്തര ചലച്ചിത്ര മേളക്ക് തുടക്കമായി. പ്രസിദ്ധ ചലച്ചിത്രകാരന്‍ ജിറി മെന്‍സല്‍, ഹോളിവുഡ് താരം സൂസന്‍ സാരന്റണ്‍ എന്നിവരാണ് ചലച്ചിത്രോല്‍സവത്തിലെ മുഖ്യാതിഥിതികള്‍. ജെറി മെന്‍സിലിന്റെ ജോണ്‍ ജുവാണ്‍സായിരുന്നു ഉദ്ഘാടന ചിത്രം.

ജിറി മെന്‍സലിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കും. ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന താരം മഹീദ അഹ്മാന് ഇന്ത്യന്‍ ശതാബ്ദി പുരസ്‌കാരം നല്‍കും.

പതിനൊന്നു ദിവസമായി നടക്കുന്ന മേളയില്‍ 160 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 25 ഫീച്ചര്‍ ഫിലിമുകളും 15 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രതേ്യക വിഭാഗം ഇത്തവണയുണ്ട്. 15 ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനായുള്ള സൂവര്‍ണ്ണ മയൂഖത്തിനായി മല്‍സരിക്കുന്നത്.

ഇന്ത്യന്‍ പനോരമയില്‍ ഇത്തവണ 6 മലയാള ചിത്രങ്ങളാണ് പ്രദര്‍ശപ്പിക്കുന്നത്. പി വി ഷാജി കുമാറിന്റെ കഥയെ ആസ്പദമാക്കി കെആര്‍ മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസ്, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്, ജോയ് മാത്യുവിന്റെ ഷട്ടര്‍, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്, സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, സിദ്ധാര്‍ത്ഥ ശിവയുടെ 101 ചോദ്യങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മലയാള ചിത്രങ്ങള്‍.