മലപ്പുറം : യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്യിപ്പിക്കുകയും, ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും, കള്ളകേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത വി.സി.യുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ജീവനക്കാരെ കള്ളകേസില്‍ ഉള്‍പ്പെടുത്തുന്ന വി.സി.യുടെ ജനാധിപത്യവിരുദ്ധ നടപടികള്‍ അടിയന്തിരമായി തിരുത്തണമെന്നും, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ന്യായമായി ആവശ്യങ്ങള്‍ അടിയന്തിരമായി അനുവദിക്കുണമെന്നും എഫ്.എസ്..ഇ.ടി.ഒ. ആവശ്യപ്പെട്ടു.
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ വി.ശിവദാസ്, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരിയില്‍ നടന്ന പ്രകടനത്തില്‍ ടി.കെ.എ.ഷാഫി സംസാരിച്ചു. തിരുര്‍ നടന്ന പ്രകടനത്തില്‍ ആര്‍.കെ.ബിനു സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സ് സിറ്റിയില്‍ നടന്ന പ്രകടനത്തില്‍ എസ്.സദാനന്ദന്‍, സബീഷ് എന്നിവരും, പെരിന്തല്‍മണ്ണയില്‍ നടന്ന പ്രകടനത്തില്‍ കെ.ആര്‍.മുരളീധരന്‍, എം.ശശികുമാര്‍ എന്നിവരും, നിലമ്പൂരില്‍ നടന്ന പ്രകടനത്തില്‍ സി.ബാലകൃഷ്ണന്‍, ടി.കെ.ഗോപാലകൃഷ്ണന്‍ എന്നിവരും പൊന്നാനിയിലെ പ്രകടനത്തില്‍ എ.അബ്ദൂറഹിമാനും സംസാരിച്ചു.