28 വര്‍ഷത്തിനു ശേഷം കിംഗ്‌ ഖാന്‌ ബിരുദ സര്‍ട്ടിഫിക്കറ്റ്‌

sharukh-2കിംഗ്‌ ഖാന്‍ 28 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടു താന്‍ പഠിച്ച കോളേജിലെത്തി. പഠനകാലത്തെ ഓര്‍മ്മകള്‍ അയവിറക്കി താന്‍ പഠിച്ച ഹന്‍സ്‌രാജ്‌ കോളേജിലെത്തിയ ഷാരൂഖിനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു സ്വീകരിച്ചു. കോളേജിലെത്തിയ ഷാരുഖിന്‌ 28 വര്‍ഷം മുമ്പ്‌ പൂര്‍ത്തിയാക്കിയ ബിരുദ സര്‍ട്ടിഫിക്കേറ്റും നല്‍കി.

ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള ഹന്‍സ്‌ രാജ്‌ കോളേജില്‍ സാമ്പത്തിക ശാസ്‌ത്രത്തിലായിരുന്നു ഷാരൂഖിന്റെ ബിരുദ പഠനം. ഹന്‍സ്‌ രാജ്‌ കോളേജ്‌ പ്രിസന്‍സിപ്പല്‍ രാം ശര്‍മയാണ ്‌ സര്‌ട്ടിഫിക്കേറ്റ്‌ ഷാരൂഖിന്‌ നല്‍കിയത്‌.

ഫാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഗാനത്തിന്റെ റിലീസിംഗിനായാണ്‌ ഷാരൂഖ്‌ കോളേജിലെത്തിയത്‌.