25 കാരി ഭാര്യക്ക്‌ 500 പേരുമായി ബന്ധം;പരാതിയുമായി 95 കാരന്‍ ഭര്‍ത്താവ്‌

റാസ്‌ അല്‍ ഖൈമ: തന്റെ ഭാര്യ ബ്ലാക്ക്‌ ബെറി മെസഞ്ചറിലൂടെ 500 പേരുമായി ബന്ധം പുലര്‍ത്തുന്നുവെന്ന്‌ ആരോപിച്ച്‌ ഭര്‍ത്താവ്‌ കോടതിയില്‍. പാകിസ്‌താന്‍ കാരിയായ 25 കാരിയായ ഭാര്യയെയാണ്‌ 95 കാരനായ റാസ അല്‍ ഖൈമ സ്വദേശിയായ ഭര്‍ത്താവ്‌ കോടതി കയറ്റിയത്‌.

ഭാര്യക്ക്‌ ഈ അടുത്തകാലത്തായി തന്നോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ്‌ താന്‍ ഭാര്യ രഹസ്യമായി നിരീക്ഷിച്ചതെന്നും ഇതെ തുടര്‍ന്നാണ്‌ തന്റെ ഭാര്യക്ക്‌ 500 ല്‍ പരം പുരഷന്‍മാരുമായി ചാറ്റിങ്ങിലൂടെ അവിഹിത ബന്ധമുണ്ടെന്ന്‌ താന്‍ കണ്ടുപിടിച്ചതെന്നുമാണ്‌ ഇയാളുടെ ആരോപണം. ഇതെ തുടര്‍ന്നാണ്‌ ഇയാള്‍ ഭാര്യക്കെതിരെ പരാതി നല്‍കിയത്‌.

എന്നാല്‍ താന്‍ അവിഹിതമായി ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ ഭാര്യ കോടതിയില്‍ പറഞ്ഞു.