മലപ്പുറത്ത് വന്‍കഞ്ചാവ് വേട്ട 2 യുവാക്കള്‍ എക്‌സൈസ് പിടിയിലായത് 22 കിലോ കഞ്ചാവുമായി

മലപ്പുറം:  ജില്ലയില്‍ വന്‍കഞ്ചാവ് വേട്ട. മലപ്പുറം ഭാഗത്ത് മൊത്ത വിതരണത്തിനായി ആന്ധ്രയില്‍ നിന്നും 22 കിലോ കഞ്ചാവുമായി എത്തിയ രണ്ട് പേരെ മലപ്പുറം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആസുത്രണമായ നീക്കത്തിലുടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം വലിയങ്ങാടി സ്വദേശി പണ്ടാറക്കല്‍ വീട്ടില്‍ മുനവര്‍(25), വളാഞ്ചേരി കാട്ടിപ്പരുത്തി മീന്‍പാറ പാറപ്പുറത്തേതില്‍ അബ്ദുല്‍ റഊഫ് (24) എന്നിവരാണ് അറസ്‌ററിലായത്. ചില്ലറ എജന്റുമാര്‍ക്ക് കഞ്ചാവ് നല്‍കാനെത്തിയെ ഇവരെ കച്ചവടക്കാരാണെന്ന വ്യാജേനെ സമീപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വലയില്‍ വീഴ്ത്തുകയായിരുന്നു.
മലപ്പുറത്ത് ആന്ധ്രയില്‍ നിന്ന് കഞ്ചാവെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെകടര്‍ പി.ശ്രീരാജിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രവിന്റീവ് ഓഫീസര്‍മാരായ വി.നൗഷാദ്, സന്തോഷ്.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, പ്രഭാകരന്‍ പള്ളത്ത്, അബ്ദുസമദ്, സുരേഷ്ബാബു,ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ മുന്ന് മാസങ്ങളിലായി കഞ്ചാവ് ചെടിയും എല്‍എസ്ഡി എന്ന മാരക മയക്കുമരുന്നടക്കം 41 എന്‍ഡിപിഎസ് കേസുകള്‍ മലപ്പുറം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെ്ഷ്യല്‍ സ്‌ക്വാഡ് കണ്ടുപിടിച്ചിട്ടുണ്ട്.