Section

malabari-logo-mobile

22 -ാം വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് മെയ് 16 ന്

HIGHLIGHTS : തിരൂരങ്ങാടി: ഗ്രാമ പഞ്ചായത്ത്

തിരൂരങ്ങാടി: ഗ്രാമ പഞ്ചായത്ത് 22 -ാം വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് മെയ് 16 ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം 18 ന് പുറപ്പെടുവിക്കും. 25 വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയം നല്‍കും. 26 ന് സൂക്ഷ്മ പരിശോധനയും 28 ന് പത്രിക പിന്‍വലിക്കാനുള്ള ദിവസവുമാണ്. മെയ് 15 ന് തെരഞ്ഞെടുപ്പ് നടക്കും. 16 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

സ്വതന്ത്ര അംഗമായിരുന്ന ചാത്തമ്പാടന്‍ അന്‍വര്‍ സാദത്ത് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വതന്ത്ര അംഗമായിരുന്ന അന്‍വര്‍ മറ്റൊരു സ്വതന്ത്ര അംഗത്തോടൊപ്പം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ എം അബ്ദുറഹ്മാന്‍ കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അന്‍വര്‍ സാദത്ത് രാജിവെച്ചത്. പഞ്ചായത്തില്‍ നടപ്പാക്കുന്ന പുര പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന് നവരക്കായ് പാടത്ത് സ്ഥലം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. അതേ സമയം, അന്‍വര്‍ തന്നെയാണ് വീണ്ടും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്.
ബസ് സ്റ്റാന്റ് പ്രശ്‌നത്തെ തുടര്‍ന്ന് ലീഗും കോണ്‍ഗ്രസ്സും ഭിന്ന ചേരിയിലാണ്. ലീഗും സി എം പി യും മാത്രമാണ് ഇവിടെ യു ഡി എഫിലുള്ളത്. ലീഗിന്റേയും കോണ്ഗ്രസ്സിന്റേയും അഭിമാന പോരാട്ടമായിരിക്കും ഇവിടെ. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫും പിന്തുണക്കുമെന്നാണറിയുന്നത്. കഴിഞ്ഞ തവണ യു ഡി എഫിന്റേയും എല്‍ ഡി എഫിന്റേയും സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരപക്ഷത്തിന് പരാജയപ്പെടുത്തിയാണ് അന്‍വര്‍ വിജയിച്ചിരുന്നത്. ലീഗിന്റെ സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!