21 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി :അങ്കമാലിക്ക് സമീപം തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് പാളം തെറ്റിത് മൂലം ഉണ്ടായ അപകടത്തില്‍ കേരളത്തിലെ ട്രയിന്‍ ഗതാഗതം താറുമാറായി. 21 ട്രയിനുകള്‍ ഞായറാഴ്ച റദ്ദാക്കി. നിരവധി ട്രയിനുകള്‍ വഴിതിരിച്ചുവിട്ടു. കന്യാകുമാരി –   -മുംബൈജയന്തി ജനത എക്സ്പ്രസ്, കന്യാകുമാരി – ബംഗളൂരു ഐലന്റ് എക്സ്പ്രസ്, ആലപ്പുഴ–ധന്‍ബാദ് എക്സ്പ്രസ്, തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്, തിരുവനന്തപുരം–ഇന്‍ഡോര്‍ രപ്തിസാഗര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്.

തിരുവനന്തപുരത്തുനിന്ന് തിരുനെല്‍വേലി വഴിയാണ് ഈ ട്രെയിനുകള്‍ തിരിച്ചുവിട്ടത്. അതിനിടെ ട്രയിന്‍ പാളം തെറ്റിയത് അട്ടിമറിമൂലമാണെന്ന വാര്‍ത്തകള്‍ റെയില്‍വേ തള്ളി. റെയില്‍ പാളത്തിലെ വിള്ളലാണ് അപസകകാരണമെന്ന് റെയില്‍വേ അഡീഷണല്‍ ചീഫ് മാനേജര്‍ പി കെ മിശ്ര പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍:

എറണാകുളം–- ഷൊര്‍ണൂര്‍ പാസഞ്ചര്‍(56352)

ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍ (56361)
എറണാകുളം– ആലപ്പുഴ പാസഞ്ചര്‍ (56379)
ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ (56384)
എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56376)
തൃശൂര്‍  – കോഴിക്കോട് പാസഞ്ചര്‍ (56603)
എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ (56370)
ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (56371/56375)
ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ (56365)
പുനലൂര്‍  – ഗുരുവായൂര്‍ പാസഞ്ചര്‍ (56366)
ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ (56373/56043)
തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56374/56044)
എറണാകുളം – ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56362)
എറണാകുളം  – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305)
കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308)
ആലപ്പുഴ–  കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307)
കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306)
തിരുവനന്തപുരം – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്
ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്

ഇന്നത്തെ എറണാകുളം കാരൈക്കല്‍, ആലപ്പുഴ ചെന്നൈ എക്സ്പ്രസ് എന്നിവ പാലക്കാട് നിന്നായിരിക്കും യാത്ര തുടങ്ങുക. തി രു വ ന ന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, തിരുവനന്തപുരം ചെന്നൈ മെയില്‍ എന്നിവ തൃശ്ശൂരില്‍ നിന്നു യാത്ര തുടങ്ങും. തിരുവനന്തപുരം  മുംബൈ നേത്രാവതി 19.00   കൊച്ചുവേളി മുംബൈ ഗരീബ് രഥ്  19.15 കൊച്ചുവേളി  പോര്‍ബന്തര്‍ 19.30 മണിക്കും എറണാകുളം നിസാമുദ്ദീന്‍ രാത്രി 11 മണിക്കു മായിരിക്കും പുറപ്പെടുക. മംഗലാപുരംനാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് എറണാകുളത്തു നിന്നു പുറപ്പെടും.(എറണാകുളത്തിനും മംഗലാപുരത്തിനും ഇടയില്‍ റദ്ദു ചെയും)

 

Related Articles