2022 ലോകകപ്പ്‌ അഴിമതി ആരോപണത്തെ കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന്‌ ഖത്തര്‍

quatar world cup 2022ദോഹ: 2022ലെ ഫിഫ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെക്കുറിച്ച് സ്വിറ്റ്‌സര്‍ലന്റ് നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ലോകകപ്പ് സുപ്രിം കമ്മിറ്റി ഫോര്‍ ഡലിവറി ആന്റ് ലെഗസി വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്ത വിശദീകരണ കുറിപ്പിലാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ലോകകപ്പ് വേദിക്കായി ഖത്തര്‍ ബിഡ് സമര്‍പ്പിച്ചതെന്നും കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
2022ഓടു കൂടി രാജ്യത്തിന്റെ മുഖഛായ മാറ്റുന്നതരത്തിലുള്ള വികസന പ്രവര്‍ത്തികളുമായി ഖത്തര്‍ മുന്നോട്ടുപോകുകയാണ്. ജനകീയ ഏകീകരണവും കായിക വികാരവും സമന്വയിപ്പിക്കുന്ന ശക്തമായ കായിക നിക്ഷേപമാണ് ഫിഫ ലോകകപ്പെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.