2012 ലെ ഇന്ത്യന്‍ സുന്ദരി വാനിയ മിശ്ര.


മുംബൈ: ഈ വര്‍ഷത്തെ പാന്തലൂണ്‍സ് ഫെമിന മിസ്സ ഇന്ത്യ വേള്‍ഡായി ചാണ്ഡീഗഡ് സ്വദേശിനിയും മോഡലുമായ വാനിയ മിശ്രയെ തെരഞ്ഞടുത്തു. മുംബൈ അന്ധേരിയിലെ ഭാവന്‍സ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിലാണ് മിസ്സ് ഇന്ത്യയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ ഫെമിന മിസ്സ് ഇന്ത്യ കനിഷ്ത ധന്‍കര്‍ വാനിയയെ കിരീടമണിയിച്ചു. പൂനൈ സ്വദേശിനി പ്ലാച്ചി മിശ്ര ഫെമിന മിസ് ഇന്ത്യ എര്‍ത്ത് 2012 ആയും ചെന്നൈ സ്വദേശിനി റോച്ചല്‍ മേരിയ റാവു ഫെമിന മിസ്സ ഇന്ത്യ ഇന്റര്‍നാഷണലായി തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിലെത്തിയ മൂന്നു പേരെ തെരഞ്ഞെടുത്തത്. നര്‍ഗീസ് ഫക്രി, സോനം കപൂര്‍ നിര്‍മ്മാതാവ് എക്താ കപൂര്‍ സംവിധായകന്‍ രോഹിത് ഷെട്ടി, സെനാലി ഭദ്ര ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ഗായകന്‍ സോനു നിഗം എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.