2 പേര്‍ കഞ്ചാവുമായി പിടിയില്‍

ചെമ്മാട് : കഞ്ചാവ് വില്‍പ്പനക്കിടെ 2 പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ . ചെമ്മാട് വെച്ച് 110 gm കഞ്ചാവുമായി തിരുവേഗപ്പുറ നടുവട്ടം സ്വദേശി സെയ്ഫുദ്ധീന്‍ (28), കുന്നുമ്പുറം സ്വദേശി ഹനീഫ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. സച്ചിദാന്ദനും സംഘവുമാണ് ഇവരെ പിടികൂടിയത്. സെയ്ഫുദ്ധീനെ മുന്‍പ് രണ്ട് തവണ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ പെരിന്തല്‍മ്മണ്ണ കോടതിയില്‍ ഹാജരാക്കി.