2ജി ലൈസന്‍സ് റദ്ധാക്കി

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ അഴിമതി ഇടപാടുകളിലൂടെ വിതരണം ചെയ്ത 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ധാക്കി. ഭരണഘടനാവിരുദ്ധവും പക്ഷപാതപരവുമായിട്ടാണ് എല്ലാ ലൈസന്‍സുകളും അനുവദിച്ചതെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസുമാരായ ജി എസ് സിങ്‌വി, എകെ ഗാംഗുലി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

റദ്ധാക്കിയ ലൈസന്‍സുകള്‍ക്ക് പകരം പുതിയവ ലേലത്തിലൂടെ എത്രയും വേഗം വിതരണം ചെയ്യാന്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി ടെലികോം റെഗുലേറ്റര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പുതിയവ അനുവദിക്കുന്നതുവരെ നിലവിലുള്ള ലൈസന്‍സുകള്‍ക്ക് സാധുതയുണ്ടാകും.

ടാറ്റ, ഐഡിയ, വീഡിയോകോണ്‍, യൂണിനോര്‍, എറ്റിസലാത് എന്നീ കോര്‍പറേറ്റ് സ്ഥാപനങ്ങളടക്കം 11 ടെലികോം കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരികിയിരുന്നത്്. ഈ ഇടപാടിലൂടെ അനുവദിച്ച 122 ലൈസന്‍സുകളാണ് നിര്‍ത്തലാക്കുന്നത്.

ഓഹരി മറിച്ചുവിറ്റ 3 കമ്പനികള്‍ അഞ്ച്കോടി രൂപവീതം പിഴയടക്കാനും കോടതി നിര്‍ദേശിച്ചു.

ഇടപാട് കാലയളവില്‍ ടെലികോം മന്ത്രിയായിരുന്ന എ.രാജയാണ് പ്രതിപട്ടികയില്‍ ഒന്നാമത്്. സുപ്രീംകോടതി വിധിന്യായത്തില്‍ കേന്ദ്രസര്‍ക്കാരിനെയും, ടെലികോം വകുപ്പിനെയും ട്രായിയെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്്.