18-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 209 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

iffk 1iffk 1തിരു: ഡിസംബറില്‍ തിരുവനന്തപുരത്തുവെച്ച് നടക്കുന്ന 18-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 209 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുതുതലമുറയില്‍പ്പെട്ട സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍ക്കുന്ന മേളയില്‍ 56 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 16 വിഭാഗങ്ങളിലായി ചിത്രങ്ങള്‍ തരം തിരിച്ചിട്ടുണ്ട്. മത്സരവിഭാഗത്തില്‍ 8 അവാര്‍ഡുകളാണ് ഉണ്ടാവുക.

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മേള 13-ാം തിയ്യതി അവസാനിക്കും. കനകക്കുന്ന് നിശാഗന്ധി തിയ്യേറ്ററിലടക്കം 11 വേദികളിലായിരിക്കും പ്രദര്‍ശനം നടക്കുക. മേളയുടെ ഡലിഗേറ്റ് പാസുകള്‍ 25-ാം തിയ്യതിമുതല്‍ നല്‍കി തുടങ്ങും.