തിരുവനന്തപുരം ചലചിത്രമേളക്ക് ഇന്ന് തിരിതെളിയും

തിരു : പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും. കനകക്കുന്നിലെ നിശാഗന്ധിയില്‍ വൈകീട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളക്ക് തിരി തെളിയിക്കും. പ്രശസ്ത നടി ശബാന ആസ്മി മുഖ്യ അതിഥിയായിരിക്കും. മെക്‌സിക്കന്‍ അംബാസിഡര്‍ ജെയ്മി ന്യൂ വാള്‍ട്ട്, നടി മഞ്ജുവാര്യര്‍, മന്ത്രിമാരായ കെസി ജോസഫ്, എപി അനില്‍ കുമാര്‍, വിഎസ് ശിവകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 3 വിഭാഗങ്ങളിലായി 26 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.iffk 18

മേളയുടെ ഔദേ്യാഗിക തുടക്കം നാളെ വൈകീട്ട് 6 മണിക്കാണെങ്കിലും രാവിലെ തന്നെ പ്രദര്‍ശനം ആരംഭിക്കും. ലോക സിനിമാ വിഭാഗത്തില്‍ 19 ഉം ഫിലിം മേക്കിങ് വിഭാഗത്തില്‍ 3 ഉം കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ 4 സിനിമകളുമാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. മല്‍സര വിഭാഗത്തിലെ പ്രദര്‍ശനങ്ങള്‍ നാളെ മാത്രമേ ആരംഭിക്കുകയൊള്ളൂ.

എല്ലാ ദിവസവും രാവിലെ 11 മണിക്ക് സംവിധായകരുമായി മീറ്റ് ദ പ്രസ്സ്, രണ്ട് മണിക്ക് ശ്രീ തിയേറ്ററില്‍ അതിഥികളുമായി ഇന്‍ കോണ്‍വര്‍സേഷന്‍, 5.30 ന് മീറ്റ് ദ ഡയറക്ടര്‍ എന്നീ പരിപാടികള്‍ നടക്കും.