ആന്ധ്രയില്‍ തിക്കിലും തിരക്കിലും പെട്ട്‌ 17 തീര്‍ത്ഥാടകര്‍ മരിച്ചു

stampadeആന്ധ്രാ പ്രദേശ്‌: രാജമുണ്ടയില്‍ ഗോദാവരി പുഷ്‌കരം ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ പതിനേഴോളം തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.

ഗോദാവരി നദി തീരത്തെ പ്രവേശന കവാടത്തിലേക്ക്‌ തീര്‍ത്ഥാടകര്‍ ഒന്നിച്ച്‌ സനാനത്തിനെത്തിയതാണ്‌ അപകടമുണ്ടാകാന്‍ ഇടയാക്കിയത്‌. മരണപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും സ്‌ത്രീകളാണ്‌.

ഗോദവരി നദിയെ പൂജിക്കുന്ന മഹാ ഗോദാവരി ചടങ്ങായിരുന്നു ഇത്തവണ നടന്നത്‌. 144 വര്‍ഷത്തിന്‌ ശേഷം്‌ നടന്ന മഹാ ഗോദാവരി പുഷ്‌കരം ചടങ്ങായിരുന്നു ഇത്‌. 10 മില്ല്യണിലധികം ഭക്തര്‍ ഈ ഉത്സവത്തിനെത്താറുണ്ട്‌. വന്‍ ഭക്തജന തിരക്ക്‌ കണക്കിലെടുത്ത്‌ 275 ഓളം സ്‌നാന ഘട്ടങ്ങളാണ്‌ സര്‍ക്കാര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.