16കാരിയെ കൂട്ടബലാത്സംഗം ചെയ്ത 4 പോലീസുകാര്‍ അറസ്റ്റി്ല്‍

ചാണ്ടിഗഡ് : 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനയെ തോക്കി്ന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ 4  പോലീസുകാരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസിലെ 4 പേരാണ് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. ഒരാള്‍ ഒളിവിലാണ്.

പോലീസ് കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുന്ന വാനില്‍ വച്ചാണ് കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്തിരിക്കന്നത്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആത്മഹത്യശ്രമം നടത്തിയ പെണ്‍കുട്ടി തന്നെയാണ് തന്റെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്M_Id_450503_chandigrah. ഇതേ തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
ചണ്ഡീഗഡ് സെക്ടര്‍ 14 പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ അക്ഷയ്, സുനില്‍, ഹിമ്മത്ത്, ജഗ്ദര്‍, എന്നിവരാണ് പിടിയിലായത്.

ഒരു കൂട്ടുകുടംബത്തിലെ അംഗമായ പെണ്‍കുട്ടി 5 പേരില്‍ മൂത്തവളാണ്. മദ്യപാനിയായ പിതാവ് ഉള്‍പ്പെട്ട ഒരു ഗാര്‍ഹിക പീഢനകേസിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാരനായ അക്ഷയ് ഇരയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് നിരന്തരം പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന ഇയാള്‍ തന്ത്രപരമായി പെണ്‍കുട്ടിയെ ഇയാളുടെ മുറിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് തോക്കിന്‍ കുഴലിന് മുന്നില്‍ വെച്ച് മറ്റു നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യകയായിരുന്നു.

പോലീസ് സേനക്ക് കളങ്കം വരുത്തിയ ഈ സംഭവത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.