15 ബൂത്തുകളില്‍ വനിതാ പോളിങ്‌ ഉദ്യോഗസ്ഥര്‍ മാത്രം

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പൊന്നാനി ഒഴികെയുള്ള 15 നിയോജക മണ്‌ഡലങ്ങളിലും ഓരോ പോളിങ്‌ ബൂത്തില്‍ വീതം വനിതാ പോളിങ്‌ ഉദ്യോഗസ്ഥരെ മാത്രം ജോലിക്കാരായി നിയമിക്കുമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി അറിയിച്ചു. ഈ പോളിങ്‌ സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ്‌ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും. മെയ്‌ ആറിലെ പത്രവാര്‍ത്തയില്‍ ‘ജില്ലയില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി 17 പോളിങ്‌ ബൂത്തുകള്‍’ എന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.