1400 പേര്‍ക്ക്‌ ഈ വര്‍ഷത്തെ ഹജ്ജിന്‌ സൗദി രാജാവിന്റെ ക്ഷണം

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന്‌ വിവിധ രാജ്യങ്ങളില്‍ നിന്നുളള 1400 പേര്‍ക്ക്‌ സൗദി രാജിവ്‌ സല്‍മാന്റെ ക്ഷണം. 60 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരെയാണ്‌ ക്ഷണിച്ചിരിക്കുന്നത്‌. ഇസ്ലാമിക കാര്യ മന്ത്രി ശെയ്‌ഖ്‌ സാലേഹ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ ബിന്‍ മുഹമ്മദ്‌ അല്‍ ശെയ്‌ഖാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

ഇതുവരെ 24,000 പേര്‍ക്ക്‌ ഈ പദ്ധതിയുടെ കീഴില്‍ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു കഴിഞ്ഞതായി അദേഹം പറഞ്ഞു.