139 ല്‍ വിളിച്ചാല്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാം

train (2)ദില്ലി: തീവണ്ടി യാത്രികര്‍ക്ക് ഇനി ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ എളുപ്പ മാര്‍ഗവുമായി റെയില്‍വെ. 139 എന്ന നമ്പറിലേക്ക് വിളിച്ച് ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 139 ലേക്ക് വിളിച്ചാല്‍ ഏകീകൃത പാസ് വേര്‍ഡ് ലഭിക്കും. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് കാന്‍സലേഷന്‍ സാധ്യമാണ്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കല്‍ നടപടികള്‍ എളുപ്പമാക്കാനാണ് ഇത്തരത്തില്‍ പദ്ധതിക്ക് തുടക്കമിട്ടതെന്ന് റെയില്‍വെമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വെ ബജറ്റിലെ ഒരു നിര്‍ദ്ദേശമായിരുന്നു ഇത്. ഇതി നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.

റീഫണ്ട് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. റെയില്‍വെ സ്റ്റേഷനിലെത്തി നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കാന്‍ കഴിയാത്തതും പണം നഷ്ടപ്പെടുന്നതും കാരണമാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയത്.