12 കാരിയുടെ ആത്മഹത്യ; ക്ഷേത്ര പൂജാരി അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുങ്കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ രഞ്ജുവാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ച രഞ്ജു ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ അവസരം മുതലെടുത്ത് പെണ്‍കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടക്കത്തില്‍ ബന്ധുക്കളും സംശയത്തിന്റെ നിഴലിലായിരുന്നു. അമ്മയെയും മുത്തശിയേയും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പൂജാരി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ആദിനാടിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് പീഡനകേസ് പ്രതി.