12കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

തൃശൂര്‍: 12 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്. പീച്ചി സാല്‍വേഷന്‍ ആര്‍മിയിലെ പാസ്റ്റര്‍ കറുക്കച്ചാല്‍ സ്വദേശി സനില്‍ ജെയ്‌സിനാണ് തടവ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരം രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും പരാതി ഉണ്ട്. 2014 ഏപ്രിലില്‍ സാല്‍വേഷന്‍ സെന്ററില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡന വിവരം സ്‌കൂളിലെ അധ്യാപികയോട് വിവരം പറഞ്ഞപ്പോഴാണ് വാര്‍ത്ത പുറത്തറിയുന്നത്. മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ പീഡനമേറ്റതായി പറയുകയായിരുന്നു. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്.