118 യാത്രക്കാരുമായി ലിബിയന്‍ വിമാനം റാഞ്ചി

Story dated:Friday December 23rd, 2016,06 51:pm

മാള്‍ട്ട : 118 യാത്രക്കാരുമായി പോയ ലിബിയന്‍ വിമാനം റാഞ്ചി മാള്‍ട്ടയിലറക്കി. ലിബിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഫ്രിഖിയ എയര്‍വേയ്സിന്റെ എയര്‍ ബസ് എ320 ആണ് റാഞ്ചി ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലറക്കിയത്.

വിമാനം റാഞ്ചിയ കാര്യം മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് സ്ഥിരീകരിച്ചു. റാഞ്ചല്‍ സംഘത്തില്‍ രണ്ടുപേരുണ്ടെന്നാണ് വിവരം. തങ്ങളുടെ പക്കല്‍ ഗ്രനേ‍ഡുണ്ടെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഗദ്ദാഫി അനുകൂലികള്‍ ആണെന്നാണ് സംശയം. ഇവര്‍ തങ്ങളുടെ ഡിമാന്റുകള്‍ അംഗീകരിച്ചാല്‍ യാത്രികരെ വിട്ടയക്കാമെന്ന് പറയുന്നത്. എന്നാല്‍ എന്താണ് ഇവരുടെ ഡിമാന്റ് എന്ന് വ്യക്തമായിട്ടില്ല.