11 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 21ന് ഉപതിരഞ്ഞെടുപ്പ്

പതിനൊന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ആറ് ജില്ലകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും തൃശൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും പനമരം ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്.

മാതൃകാപെരുമാറ്റച്ചട്ടം ജനുവരി 23ന് നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുതിനുള്ള അവസാന തീയതി ഫെബ്രുവരി മൂ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാലിനും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ആറുമാണ്. വോട്ടെടുപ്പ് ഫെബ്രുവരി 21ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട’് അഞ്ചിന് അവസാനിക്കും. 22ന് രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍.
തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-06 മിിലം, കൊല്ലം- ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്-10 നെടുമ്പാറ, കോട്ടയം- മൂന്നിലവ് ഗ്രാമപഞ്ചായത്ത്-08, വിജയപുരം ഗ്രാമപഞ്ചായത്ത്-04 പെരിങ്ങള്ളൂര്‍, എറണാകുളം-പാമ്പാക്കുട ഗ്രാമപഞ്ചായത്ത്-01 നെയ്ത്തുശാലപ്പടി, തൃശ്ശൂര്‍- തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-23 മിഷന്‍ ക്വാര്‍’േഴ്‌സ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-15 വാടാനപ്പള്ളി വെസ്റ്റ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-14 തെക്കേക്കര, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത്-09 പിണ്ടാണി, മലപ്പുറം- അരീക്കോട് ഗ്രാമപഞ്ചായത്ത്-05 താഴത്തങ്ങാടി, വയനാട്-പനമരം ബ്ലോക്ക്പഞ്ചായത്ത്-02 പാക്കം.