മസ്‌ക്കറ്റ്‌ വിമാനത്താവളത്തില്‍ നിന്നും ആയിരത്തോളം അനധികൃത തൊഴിലാളികളെ നീക്കി

download (2)മസ്‌ക്കറ്റ്‌ : മസ്‌ക്കറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അനധികൃതമായി ജോലി ചെയ്‌തു വരികയായിരുന്ന ആയിരത്തോളം തൊഴിലാളികളെ നീക്കം ചെയ്‌തു. മറ്റ്‌ ജോലികള്‍ക്കുള്ള വിസയില്‍ ഇവിടെ എത്തിയ തൊഴിലാളികളെയാണ്‌ നീക്കം ചെയ്‌തിരിക്കുന്നത്‌.

റസ്‌റ്റോറന്റുകള്‍, ബാര്‍ബര്‍ ഷോപ്പ്‌, ടെയ്‌ലര്‍ ഷോപ്പ്‌ എന്നിവിടങ്ങളിലേക്കുള്ള വിസയില്‍ എത്തിയവരാണ്‌ ഏറെപേരും.

അതെസമയം തൊഴിലാളികളെ കൊണ്ടുവരുന്ന കമ്പനികളാണ്‌ അവരെ കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്നും ഇത്തരത്തില്‍ അനധികൃതമായി തൊഴിലാളികളെ കൊണ്ടുവരുന്ന കമ്പനികളെ ഒരുവര്‍ഷം വരെ വിലക്കുനമെന്നും തൊഴിലാളി ക്ഷേമ വകുപ്പ്‌ ഡയറക്ടര്‍ സലിം ബാദി പറഞ്ഞു.