10 രൂപ നാണയങ്ങള്‍ക്ക് വിലക്കോ…?

Story dated:Saturday July 29th, 2017,12 08:pm
sameeksha

മലപ്പുറം: 10 രൂപ നാണയങ്ങള്‍ നിരോധിച്ചെന്ന തെറ്റായ വാര്‍ത്ത പരന്നതോടെ നാണയങ്ങള്‍ സ്വീകരിക്കാന്‍ മടി. ഇതോടെ പല കടക്കാരും പത്ത് രൂപ നാണയങ്ങള്‍ വാങ്ങിക്കാന്‍ വസിമ്മതിക്കുകയാണ്.

1000, 500 രൂപ നോട്ടുകള്‍ക്ക് നിരോധനം വന്നപോലെ 10 രൂപ നാണയത്തിനും നിരോധനം വരുമെന്ന വാര്‍ത്തയാണ് പരന്നത്.

നാണയങ്ങള്‍ സ്വീകരിക്കാത്ത കടക്കാരോട് കാര്യമന്വേഷിച്ചാല്‍ അവര്‍ക്ക് കൃത്യമായ മറുപടിയില്ല എന്നതാണ് മറ്റൊരവസ്ഥ. ഇതോടെ ചില്ലറയുടെ കാര്യത്തിലും ക്ഷാമം നേരിടാന്‍ തുടങ്ങിയിരിക്കുകയാണ്.

അതെസമയം 10 രൂപ നാണയങ്ങള്‍ ബാങ്കുകളിലേക്ക് വലിയ തോതില്‍ തിരിച്ചെത്തുന്നുണ്ടെന്നും സ്‌റ്റേറ്റ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായിരിക്കുന്നത് തികച്ചും തെറ്റിദ്ധാരണമാത്രമാണ്. അതുകൊണ്ടുതന്നെ നാണയങ്ങള്‍ വിനിമയത്തിന് ഉപയോഗിക്കുന്നതിന് ഒരുതടസവും നിലവിലില്ല എന്നതാണ് വസ്തുത.